ona-vipani
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണവിപണി ബാങ്ക് പ്രസിഡന്റ് സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്‌സിഡി നിരക്കിലുള്ള പലവ്യജ്ഞന കിറ്റും പച്ചക്കറി വിഭവങ്ങളും അടങ്ങുന്ന വിപണി പേട്ടക്കവലയിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം നെസീമ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ലീഗൽ അഡ്വൈസർ പി.ജിരാജ് ആദ്യവില്പന നടത്തി. സെക്രട്ടറി പി.കെ സൗദ, മുൻ ബാങ്ക് പ്രസിഡന്റ് സക്കീർ കട്ടുപ്പാറ, ഡയറക്ടർ ബോർഡ് അംഗങ്ങളായ നിബു ഷൗക്കത്ത്, അൻവർഷാ കോന്നാട്ടുപറമ്പിൽ, നായിഫ് ഫൈസി, എം.പി രാജു, അജുമൽ പാറക്കൽ, അൻഷുമോൻ, സിജാ സക്കീർ തുടങ്ങിയവർ പങ്കെടുത്തു.