കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ഷാജി വേങ്കടത്തിന്റെ നിര്യാണത്തിൽ പബ്ലിക് ലൈബ്രറിയിൽ ചേർന്ന യോഗം അനുശോചിച്ചു. അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡ‌ന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ , മുൻ എം.പി തോമസ് ചാഴികാടൻ, കെ.എ റോയ് പോൾ, പബ്ലിക് ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടർ കെ.സി വിജയകുമാർ, ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.ബി ബിനു , ലതികാ സുഭാഷ്, കുട്ടികളുടെ ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടർ വി.ജയകുമാർ, ഡോ.പുന്നൻകുര്യൻ വേങ്കടത്ത്, കുര്യൻ കെ തോമസ് , ജോഷി കുര്യൻ എന്നിവർ പ്രസംഗിച്ചു.