കോട്ടയം: പൊതുരാഷ്ട്രീയവും ആദിവാസി ദലിത് രാഷ്ട്രീയവും രണ്ട് ധ്രൂവങ്ങളല്ല, ഇന്ത്യൻ ജനാധിപത്യത്തിലെ പ്രധാന ഘടകങ്ങളാണെന്ന് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് കെ.എം സലിം കുമാർ നടത്തിയതെന്ന് പ്രൊഫ.എ. കെ രാമകൃഷ്ണൻ പറഞ്ഞു. സാമൂഹ്യ ചിന്തകൻ കെ. എം സലിം കുമാർ അനുസ്മരണം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. അനുസ്മരണ സമിതി കൺവീനർ എൻ.കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ടി.എം യേശുദാസൻ, എം.ജെ ബാബു, സി.എസ് ജോർജ്, പി.ജെ തോമസ്, അഡ്വ.അനില ജോർജ്, എം.കെ ശോഭന, വി.ഡി ജോസ്, വി.സി സുനിൽ, രവി കൂത്താട്ടുകുളം, കെ.എം കുഞ്ഞമോൻ, കുട്ടപ്പൻ നാടുകാണി എന്നിവർ പങ്കെടുത്തു.