അയർക്കുന്നം : എസ്.എൻ.ഡി.പി യോഗം അയർക്കുന്നം ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ ജയന്തി ഏഴിന് നടക്കും. രാവിലെ 6.15 ന് ചതയദീപം തെളിയിക്കൽ, ഗുരുപൂജ, സമൂഹ പ്രാർത്ഥന, 8.45 ന് ശാഖാ പ്രസിഡന്റ് ഡോ.വി.രാധാകൃഷ്ണൻ പതാക ഉയർത്തും, 9 ന് മേൽശാന്തി രാജീവ് ശാന്തി മഹാജയന്തി സന്ദേശം നൽകും. ഗുരുദേവ കൃതികളുടെ ആലാപനം. 10 ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം അയർക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ റെജിമോൻ നിർവഹിക്കും. 11 ന് എം.ആർ ബിനീഷിന്റെ പ്രഭാഷണം. തുടർന്ന് ചതയ പൂജ സമർപ്പണം, മഹാപ്രസാദമൂട്ട്, വൈകിട്ട് 3.30 ന് ശ്രീനാരായണ പഠന കേന്ദ്രം കോട്ടയത്തിലെ സൗമ്യ ഷിജു പ്രഭാഷണം നടത്തും. 4.30 ന് പുന്നത്തുറ ശ്രീനാരായണ നഗറിൽ നിന്ന് ദീപാലംകൃത ഗുരുദേവ ചിത്രം വഹിച്ചുകൊണ്ട് ഘോഷയാത്ര. കുളക്കാട്ടിൽ അഡ്വ.ഭദ്രന്റെയും കുടുംബാംഗങ്ങളുടെയും, കണ്ണോങ്കൽ ശ്രീനാരായണ കുടുംബ യൂണിറ്റിന്റെയും സ്വീകരണം ഏറ്റുവാങ്ങി നെടുങ്കരി അയർക്കുന്നം പള്ളിപ്പടി വഴി ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകിട്ട് 6.45 ന് ദീപാരാധന.