കോട്ടയം : സെൻട്രൽ ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹരിച്ച് നൂറ് നിർദ്ധനായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. ഞാറക്കൽ സെന്റ് മേരീസ് പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ വിതരണ ഉദ്ഘാടനം വി.എസ്.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ഫെലിക്‌സ് ദേവസ്യ നിർവഹിച്ചു. സെന്റ് മേരീസ് ഇടവക വികാരി ഫാ.ജോയ്‌സൺ അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. ഫ്രാൻസിസ് മോറിസ്, സോൺ ചെയർപേഴ്‌സൺ ലയൺ ലേഖ മധു, പ്രസിഡന്റ് ലയൺ ധന്യ ഗിരീഷ്, ഹംഗർ റിലീഫ് ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ, ലയൺ ജോയ് സക്കറിയ, അനിമേറ്റർ സൂസൻ, ലയൺ ബിനു കോയിക്കൽ, ലയൺ സെറീന തുടങ്ങിയവർ പങ്കെടുത്തു.