കുലശേഖരപുരം: നവജ്യോതി വായനശാലയുടെയും യുവ ജ്യോതി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെയും വനിതാവേദിയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും ബാലകലോത്സവവും 5,6 തീയതികളിൽ നടക്കും. 5ന് രാവിലെ 9ന് പതാകഉയർത്തൽ, വിവിധ കലാമത്സരങ്ങൾ, കായികമത്സരങ്ങൾ, വൈകിട്ട് 5ന് കസേരകളി, 7ന് വിവിധ കലാപരിപാടികൾ. 6ന് രാവിലെ 9.30ന് കലാമത്സരങ്ങൾ, വൈകുന്നേരം 4ന് പ്രദർശന വടംവലി, 4.30ന് കോഴിലേലം, പായസസദ്യ, 5ന് സാംസ്‌കാരിക സമ്മേളനം നാലാം വാർഡ് മെമ്പർ അർച്ചന കാപ്പിൽ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് ഡി.ശശികുമാർ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. പി.കെ രാജപ്പൻ പുത്തൻപുര അവാർഡ് വിതരണം നിർവഹിക്കും. കെ.ടി പവിത്രൻ, സുബിൻകുമാർ, സെബാസ്റ്റ്യൻ കോച്ചേരി, ബിനോയി മാത്യു, കെ.ടി രാംദാസ് സമ്മാനദാനം നിർവഹിക്കും. ജയപ്പൻ തൊണ്ണംകുഴി സ്വാഗതവും റോയി ജോസഫ് നന്ദിയും പറയും. വൈകിട്ട് 7ന് ഗാനമേള.