പാമ്പാടി: എസ്.എൻ.ഡി.പി യോഗം 2766ാം നമ്പർ പാമ്പാടി വെള്ളൂർ വടക്ക് ശാഖാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും ഗുരുദേവ ജയന്തി ആഘോഷവും 4,5,6,7 തീയതികളിൽ നടക്കും. തൃച്ചാറ്റുകുളം വിഷ്ണുനാരായണൻ തന്ത്രി മുഖ്യകാർമികത്വവും, മേൽശാന്തി സന്തോഷ് മള്ളൂശേരി സഹകാർമികത്വവും വഹിക്കും. നാളെ രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9 നും 9.30 നും മദ്ധ്യേ കൊടിയേറ്റ്, കലശപൂജ, കലശാഭിഷേകം, 1 ന് പ്രസാദമൂട്ട്, 6 ന് വിശേഷാൽ നെയ് വിളക്ക്, 7.50 ന് നൃത്തനൃത്ത്യങ്ങൾ. 5 ന് രാവിലെ 6.30 ന് ഗണപതിഹോമം, 2.30 ന് കായിക മത്സരങ്ങൾ, 7.50 ന് കലാപരിപാടികൾ. 6 ന് രാവിലെ 6.30 ന് ഗണപതിഹോമം, 11.30 ന് കലാമത്സരങ്ങൾ, രാത്രി 7.30ന് മോഹിനിയാട്ടം. 7 ന് രാവിലെ 6.30 ന് ഗണപതിഹോമം, 10 ന് പൊതുസമ്മേളനം, 12.30 ന് പ്രസാദമൂട്ട്, 2.30 ന് സാംസ്‌കാരികഘോഷയാത്ര, പായസദാനം, സമൂഹപ്രാർത്ഥന, ദീപാരാധന, അത്താഴപൂജ, 7 ന് കൊടിയിറക്ക്, ആകാശവിസ്മയം.