
വൈക്കം : കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രബാബു, പി. പ്രദീപ്, കെ.സി.ഗോപാലകൃഷ്ണൻ നായർ, കെ. രമേശൻ, കെ.എസ്.ബേബി, മനോഹരൻ ടി.വി. പുരം, അശോകൻ വെളളവേലി, സുന്ദരൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.