d

കോട്ടയം: ഓണക്കാല വിനോദയാത്രകൾ അടിച്ചുപൊളിക്കാൻ കൈയിലൊതുങ്ങും പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി. കാട്ടരിവിയും കോടമഞ്ഞും കായലും ക്ഷേത്രങ്ങളും കണ്ട് മടങ്ങാനുള്ള ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുകളാണ് ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും ഒരുക്കുന്നത്.

ഈ മാസത്തിൽ സ്റ്റേ ട്രിപ്പുകൾ ഉൾപ്പടെ യാത്രയിൽ ഒരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാർ,മറയൂർ, വട്ടവട, കോവളം, രാമക്കൽമേട്, ഇല്ലിക്കകല്ല് ഇലവീഴാ പൂഞ്ചിറ, വാഗമൺ,നിലമ്പൂർ, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, കൊല്ലം ജെ.കെ. റോയൽസ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും, ആറന്മുളവള്ള സദ്യ ഉൾപ്പെടുന്ന പഞ്ച പാണ്ഡവ യാത്രയും, പമ്പ ക്ഷേത്രം ഉൾപ്പെടുന്ന പുണ്യം പമ്പ,അയ്യപ്പ ചരിത്രത്തിലൂടെ അയ്യപ്പദർശന പാക്കേജും, ആഴിമലചെങ്കൽ, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ഡിപ്പോകളിൽ നിന്നും യാത്രകൾ ചാറ്റൽ മഴയത്തെ കാലാവസ്ഥ സൗന്ദര്യം അടുത്തറിയാൻ അവസരം ഒരുക്കുകയാണ് യാത്രയിലൂടെ ബഡ്ജറ്റ് ടൂറിസം ലക്ഷ്യം ഇടുന്നത്. ആറന്മുളവള്ള സദ്യ ട്രിപ്പുകൾ ഇട ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.

പൂജാ അവധിക്കും

ഒക്ടോബർ മാസത്തിൽ പൂജാ അവധി പ്രമാണിച്ച് പ്രത്യേക ട്രിപ്പുകളും ബഡ്ജറ്റ് ടൂറിസം ഒരുക്കുന്നുണ്ട്. ഗ്രൂപ്പ് ബുക്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നമ്പറുകൾ

എരുമേലി ​ 9562269963 ,​9447287735​ പൊൻകുന്നം,​ 9497888032,​9400624953 ​ഈരാറ്റുപേട്ട 9526726383,​ 9847786868

പാലാ,​ 7306109488,​ 9745438528 വൈക്കം 9995987321,​ 9072324543 കോട്ടയം 8089158178,​ 94471 39358 ചങ്ങനാശ്ശേരി 8086163011,​

9446580951