അരുവിക്കുഴി: എസ്.എൻ.ഡി.പി യോഗം 4839ാം നമ്പർ അരുവിക്കുഴി ശാഖയിലെ ഗുരുകൃപ കുടുംബയോഗത്തിന്റെ പൊതുയോഗം പെരുവേലിൽ മോഹൻകുമാറിന്റെ വസതിയിൽ നടന്നു. ശാഖ പ്രസിഡന്റ് പി.കെ മോഹനൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ജയശ്രീ രാജു അദ്ധ്യക്ഷത വഹിച്ചു. എസ്.പി സന്തോഷ് ശ്രീഭവൻ (കൺവീനർ), മിനി സദൻ മൂങ്ങാക്കുഴി (ജോയിന്റ് കൺവീനർ) എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു.