മുണ്ടക്കയം: പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് വിപിൻ അറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഓണാഘോഷം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അംഗങ്ങൾക്കുള്ള ഓണക്കോടിയുടെ വിതരണവും പ്രസിഡന്റ് നിർവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് വെംബ്ലി സ്വാഗതം ആശംസിച്ചു. പ്രസ് ക്ലബ് ജോയിൻ സെക്രട്ടറി ഉണ്ണി പുഞ്ചവയൽ, ട്രഷറർ ടി.എസ് അൻസാർ, സാന്റോ ജേക്കബ്, മിലൻ മാത്യു, സാജിദ് എ.ബി സി, ബിജു തോമസ്, ആർ.രഞ്ജിത്ത്, ഇക്ബാൽ ഇല്ലത്തുപറമ്പിൽ, റസാഖ് എരുമേലി തുടങ്ങിയവർ സംസാരിച്ചു.