ss
ശ്രീനഗർ റെസി. അസോസിയേഷൻ ഓണാഘോഷം എരൂർ നായർസമാജം ഹാളിൽ ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശ്രീനഗർ റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ എരൂർ നായർസമാജം ഹാളിൽ ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. സംഗീതസംവിധായകൻ പി.ഡി. സൈഗാൾ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു.

അസോ. പ്രസിഡന്റ് ടി. ശശിധരൻനായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് വി.കെ. രാജീവൻ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടായിരുന്നു.