പൂവം:എസ്.എൻ.ഡി.പി യോഗം 3052ാം നമ്പർ പൂവം ശാഖയിൽ 171ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ഏഴിന് നടക്കും. രാവിലെ 6ന് ഗുരുപൂജ, 8ന് ഗുരുദേവ കൃതികളുടെ പാരായണം, 9ന് പതാക ഉയർത്തൽ, സമ്മേളനം ഉദ്ഘാടനവും പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എസ് ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ഓഫീസ് നിർമ്മാണ കോണട്രാക്ടർ മനോജ് കിഴക്കേയറ്റത്തിനെ പൊന്നാട അണിയിച്ച് ആദരിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സംഘടനാസന്ദേശം നൽകും. ശോഭാ ജയചന്ദ്രൻ, അജയകുമാർ, രമേശ് കോച്ചേരി, കെ.എ പാപ്പച്ചൻ, ജോമിനി എൻ.പോൾ, ഷിബു ശാന്തി, ജിനിൽ ശാന്തി എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.മോഹനൻ സ്വാഗതവും എം.കെ ബിജു നന്ദിയും പറയും. തുടർന്ന് പായസവിതരണം.