പാലാ:എസ്.എൻ.ഡി.പി യോഗം വലവൂർ 162ാം നമ്പർ ശാഖയിൽ വിപുലമായ പരിപാടികളോടെ ഗുരുദേവ ജയന്തി മഹോത്സവം നടത്തുമെന്ന് ഭാരവാഹികളായ വി.എൻ.ശശി വാകയിൽ, കെ.വി അനീഷ് കോലത്ത്, കെ.ആർ.മനോജൻ കൊണ്ടൂർ എന്നിവർ അറിയിച്ചു. 7ന് രാവിലെ 7.30ന് വൈക്കം സനീഷ് തന്ത്രിയുടെ നേതൃത്വത്തിൽ ഗുരുപൂജ, 8ന് ശാഖാ പ്രസിഡന്റ് വി.എൻ.ശശി വാകയിൽ പതാക ഉയർത്തും, തുടർന്ന് സമൂഹപ്രാർത്ഥന, 9.30ന് ഗുരുമന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര വലവൂർ ജംഗ്ഷനിൽ സ്വീകരണമേറ്റുവാങ്ങി തിരികെ ഇടനാട് ജംഗ്ഷനിലെത്തി 12.30 ന് തിരിച്ച് ശാഖാമന്ദിരത്തിൽ എത്തിച്ചേരും. തുടർന്ന് പ്രസാദമൂട്ട്. 2ന് നടക്കുന്ന ജയന്തി സമ്മേളനത്തിൽ കേരളകൗമുദി സീനിയർ റിപ്പോർട്ടർ പി.എസ്.സോമനാഥൻ മുഖ്യപ്രഭാഷണം നടത്തും. വി.എൻ.ശശി വാകയിൽ അദ്ധ്യക്ഷത വഹിക്കും. സരസമ്മ ബാലകൃഷ്ണൻ, തങ്കമ്മ ചെല്ലപ്പൻ എന്നിവർ ആശംസകൾ നേരും. കുമാരി അഞ്ജലി എസ്.മോഹനെ അനുമോദിക്കും. കെ.ആർ.മനോജൻ സ്വാഗതവും കെ.വി.അനീഷ് നന്ദിയും പറയും. വൈകിട്ട് 6.30ന് ദീപാരാധന.