
വൈക്കം: അക്കരപ്പാടം ഗവൺമെന്റ് യു.പി സ്‌കൂളിൽ കുട്ടികളുടെ അവധിക്കാല പരിശീലനം ആരംഭിച്ചു. വൈക്കം ഡിവൈ. എസ്.പി ടി.ബി.വിജയൻ ഉദ്ഘാടനം ചെയ്തു. മുൻ സ്‌പോർട്സ് അതോറിറ്ററി ഒഫ് ഇന്ത്യ വുമൺസ് ഫുട്ബാൾ പരിശീലകൻ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിലാണ് സൗജന്യ പരിശീലനം. സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ചവർക്കാണ് പരിശീലനം. ചടങ്ങിൽ വാർഡ് മെമ്പർ ടി.പ്രസാദ്, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ.നടേശൻ, പി.ടി.എ പ്രസിഡന്റ് കവിത സുമേഷ്, എസ്.എം.സി മെമ്പർ കെ. ലക്ഷ്മണൻ, എം.മഹിമ തുടങ്ങിയവർ പ്രസംഗിച്ചു.