preetha-rajesh

വൈക്കം: മടിയത്ര ഗാർഡൻ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ആൻഡ് എജ്യൂക്കേഷന്റെ (ഗ്രേസ് ) നേതൃത്വത്തിൽ ഓണാഘോഷവും മെറി​റ്റ് അവാർഡ് ദാനവും സംഘടിപ്പിച്ചു. മടിയത്ര എൻഎസ്എസ് ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രേസ് പ്രസിഡന്റ് ബിജു നമ്പിത്താനം അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രാജശേഖരൻ.ബി, മനോഹരൻ നെടിയാറയിൽ, രാജൻ.പി കമ്മത്ത്, ശിവപ്രസാദ്, രാജേന്ദ്രൻ, പ്രൊഫ.എൻ.കെ. ശശിധരൻ, ഗോപാലകൃഷ്ണൻ, നന്ദനൻ മാധവം, എൻ.ആർ.പ്രദീപ് കുമാർ, ഹരിദാസ്.ആർ, ബിജു.വി കണ്ണേഴത്ത്, അബ്ദുൽസലാം റാവുത്തർ, സൗദാമിനി, സജീവ് പി.എം, രാജശേഖരൻ സി, പ്രസേനൻ കെ.സി, പ്രതാപൻ എ.കെ, അജിത്ത് നന്ത്യാട്ട്, ഗോപി നമ്പിത്താനം തുടങ്ങിയവർ സംസാരിച്ചു.