മറിയപ്പള്ളി : എസ്.എൻ.ഡി.പി യോഗം 26ാം നമ്പർ മറിയപ്പള്ളി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷഷത്തിനും, പ്രതിഷ്ഠാ വാർഷികത്തിനും ഇന്ന് തുടക്കം. വൈകിട്ട് 5 ന് വിളംബര ഘോഷയാത്ര. 5 ന് രാവിലെ 5.30ന് ഗണപതിഹോമം, 7ന് ഗുരുപൂജ, 10.30 ന് വിഷ്ണു നാരായണൻ തന്ത്രിയുടെയും, മേൽശാന്തി വിനീത് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 6.45 ന് ദീപാരാധന. 6 ന് വൈകിട്ട് 4 ന് സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പളുങ്ക് ഭദ്രദീപപ്രകാശനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് അനിയച്ചൻ അറുപതിൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ വസ്തു സമർപ്പണവും ആദരിക്കലും നിർവഹിക്കും. തന്ത്രി വിഷ്ണു നാരായണൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. സാബു ഡി.ഇല്ലിക്കളം, പ്രിയദേവി അശ്വതി, ടി.കെ ജയകുമാർ, സുധി മഠത്തിൽ, എം.എൻ നരേന്ദ്രൻ, ചന്ദ്രദാസ് അറുപതിൽ, ജയന്തി രാധാകൃഷ്ണൻ, പി.ആർ രാജീവ്, സുനിൽ തടത്തിൽ, വി.പി പ്രസന്നൻ, രഞ്ജിത് രവീന്ദ്രൻ, എ.കെ ബാബു, ഇന്ദിരാ രഘുനാഥ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സൈൻജ്ജു ടി.കാഞ്ഞിരപ്പള്ളിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് പ്രമോദ് പ്രണവം നന്ദിയും പറയും. 6.45 ന് ദീപാരാധന, 7 ന് സ്മൃതിലയം, 8 ന് ഗുരുപൂജ പ്രസാദം. 7 ന് രാവിലെ 5.30 ന് ഗണപതിഹോമം, 7 ന് ഗുരുപൂജ, 8.30 ന് ചതയ ഉപവാസം, 2 ന് ജയന്തിദിന ഘോഷയാത്ര, 6.45 ന് ദീപാരാധന, പായസനേർച്ച.