vj-l

കുരിശുംമൂട് : ദുരഭിമാനം ഒഴിവാക്കി ആശാവർക്കർമാരുടെ ഡിമാന്റുകൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി. ജെ ലാലി ആവശ്യപ്പെട്ടു. ആശാസമര സഹായ സമിതിയുടെ നേതൃത്വത്തിൽ കുരിശുംമൂട്ടിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമര സഹായ സമിതി മേഖല കൺവീനർ കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് ആന്റണി, മിനി കെ.ഫിലിപ്പ്, പി.എച്ച് അഷറഫ്, തോമസ് കെ.മാറാട്ടുകളം, എൻ.കെ ബിജു, ജോർജു കുട്ടി കൊഴുപ്പുക്കളം, ജോഷി കൊല്ലാപുരം, എൻ.കെ ബിജു, ആർ.മീനാക്ഷി, അരവിന്ദ് വേണുഗോപാൽ, ജിൻസ് പുല്ലാങ്കുളം, ജോസഫ് കുഞ്ഞ് തേവലക്കര, അനിയൻകുഞ്ഞ്, കെ.എൻ രാജൻ, ലിസി പൗവക്കര, പി.സി മധു, ജോണിക്കുട്ടി എന്നിവർ പങ്കെടുത്തു.