കുറിച്ചി: നെല്ലിന്റെ സംഭരണ വില നൽകാത്തതിനെതിരെ നെൽ കർഷകസംരക്ഷണ സമിതിയുടെയും പാടശേഖരസമിതികളുടെയും നേതൃത്വത്തിൽ ഉത്രാടനാളായ ഇന്ന് 12ന് മന്ദിരം കവലയിൽ പ്രതിഷേധധർണ നടക്കും. സമരം എൻ.കെ.എസ്.എസ് രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ ഷമ്മി വിനോദ് അറിയിച്ചു.