പൊൻകുന്നം: കെ.പി.എം.എസ് കാഞ്ഞിരപ്പള്ളി, എരുമേലി യൂണിയനുകൾ ശനിയാഴ്ച അയ്യങ്കാളി ജയന്തി ആഘോഷം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞിരപ്പള്ളി യൂണിയന്റെ ആഘോഷം പൊൻകുന്നം രാജേന്ദ്രമൈതാനത്താണ്. നാലിന് കെ.വി.എം.എസ് കവലയിൽ നിന്ന് ഘോഷയാത്ര. അഞ്ചിന് അനുസ്മരണസമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, അയ്യങ്കാളി സാഹിത്യപുരസ്‌കാര ജേതാവ് അഡ്വ.വസന്ത് തെങ്ങുംപള്ളി എന്നിവർ അനുസ്മരണപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് രാജു കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റിയംഗം എം.കെ മോഹനൻ സഭാസന്ദേശം നൽകും.

രാവിലെ 10ന് എരുമേലി യൂണിയന്റെ ആഘോഷം എരുമേലി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടക്കും. സെൻട്രൽ ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര. ജില്ലാപഞ്ചായത്തംഗം ശുഭേഷ് സുധാകരൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്.കൃഷ്ണകുമാർ, പ്രകാശ് പുളിക്കൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് കെമോഹനൻ അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ കെ.പി.എം.എസ് ഭാരവാഹികളായ പി.കെ.രജുമോൻ, എം.കെമോഹനൻ, പി.ജിസോമൻ, ഇ.ജി.സജിമോൻ, കെമോഹനൻ എന്നിവർ പങ്കെടുത്തു.