കടുത്തുരുത്തി: ശ്രീനാരായണ ഗുരുദേവ ജയന്തി എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിലും 34 ശാഖകളിലും വിപുലമായി ആഘോഷിക്കുമെന്ന് യൂണിയൻ സെക്രട്ടറി സി.എം ബാബു അറിയിച്ചു.
ചതയദിനത്തിൽ യൂണിയൻ ആസ്ഥാനമന്ദിരത്തിന് മുന്നിലെ കൊടിമരത്തിൽ പീതപതാക ഉയർത്തലും പുഷ്പവൃഷ്ടിയും നടക്കും. തുടർന്ന് യൂണിയൻ ഹാളിൽ ഗുരുദേവ കൃതികളുടെ പാരായണം. യൂണിയന്റെ കീഴിലുള്ള ശാഖകളിൽ നടക്കുന്ന ഘോഷയാത്രകളും സമ്മേളനങ്ങളും യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി, യൂണിയൻ സെക്രട്ടറി സി.എം ബാബു എന്നിവർ ഉദ്ഘാടനം ചെയ്യും.
കല്ലറ ശാഖയിലും മേഖലയിലെ ശാഖാ യോഗങ്ങളുടെ നേതൃത്വത്തിലും ഘോഷയാത്രകൾ, പ്രഭാഷണങ്ങൾ, പ്രസാദഊട്ട്, പായസദ്യ, കലാപരിപാടികൾ എന്നിവ നടക്കും. കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വത്തിന്റെ നേതൃത്വത്തിലും കളത്തൂർ, കാളികാവ്, കുറവിലങ്ങാട് ഇലക്കാട് ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിലും കോഴ വയൽവാരത്തപ്പൻ പ്രാർത്ഥന ഹാളിൽ നിന്നും ജയന്തി ഘോഷയാത്ര പുറപ്പെടും. യൂണിയൻ സെക്രട്ടറി സി.എം ബാബു ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര കാളികാവ് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നതിന് ശേഷം നടക്കുന്ന സമ്മേളനം യൂണിയൻ കൗൺസിലർ എം.ഡി ശശിധരൻ ഉദ്ഘാടനം ചെയ്യും. മോനിപ്പള്ളി, കാട്ടാമ്പാക്ക് ശാഖകളിലും വിപുലമായ രീതിയിൽ ചതയദിന ആഘോഷം നടക്കും.
3321ാം നമ്പർ കുര്യനാട് ശാഖയുടെ നേതൃത്വത്തിൽ 7ന് രാവിലെ 10ന് നടക്കുന്ന രഥഘോഷയാത്ര കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർ കുമാർ ചെയ്യും. പൂവത്തുങ്കൽ ജംഗ്ഷനിൽ നിന്നും രഥം, ചെണ്ടമേളം, ശിങ്കാരിമേളം, ഗരുഡൻ, തെയ്യം, കൊട്ടക്കാവടി, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര പുറപ്പെടുമെന്ന് ശാഖാ സെക്രട്ടറി വി ടി. തുളസീദാസ് അറിയിച്ചു.
124ാം നമ്പർ ഞീഴൂർ ശാഖയിൽ 7ന് രാവിലെ 9.30ന് പുറപ്പെടുന്ന ജയന്തി ഘോഷയാത്ര കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർ കുമാർ ഉദ്ഘാടനം ചെയ്യും. 11.30ന് നടക്കുന്ന ചതയദിന സമ്മേളനം യൂണിയൻ സെക്രട്ടറി സി.എം ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.കെ നാരായണൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് ഓണാഘോഷ സമാപന സമ്മേളനവും സമ്മാനവിതരണവും നടക്കും.
2485ാം മാന്നാർ ശാഖയിൽ 7ന് രാവിലെ 10ന് നടക്കുന്ന ജയന്തി സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 3ന് ശാഖ അങ്കണത്തിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര ആപ്പാഞ്ചിറ ജംഗ്ഷൻ വഴി വൈകിട്ട് 5ന് ശാഖാ അങ്കണത്തിൽ എത്തിച്ചേരും.
കുന്നപ്പള്ളി ശാഖയിലും, പെരുംന്തുരുത്ത്, മുളക്കുളം സൗത്ത്, മുളക്കുളം നോർത്ത്, കെ എസ് പുരം, കടുത്തുരുത്തി, മാഞ്ഞൂർ, പാറപ്പുറം, മാഞ്ഞൂർ സൗത്ത്, കുറുപ്പന്തറ, എഴുമാന്തുരുത്ത്, മേമ്മുറി, മുണ്ടാർ തുടങ്ങിയ ശാഖകളിലും വിപുലമായ രീതിയിൽ ജയന്തി ഘോഷയാത്രകളും സമ്മേളനങ്ങളും നടക്കും.