മണർകാട്: എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് ആറിന് നടക്കും. സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ.തോമസ് മോർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. കത്തീഡ്രൽ സെക്രട്ടറി പി.എ ചെറിയാൻ പാണാപറമ്പിൽ കത്തീഡ്രലിന്റെ റിപ്പോർട്ട് അവതരിപ്പിക്കും. സീറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മോർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. കോർഎപ്പിസ്‌കോപ്പ സ്ഥാനം ലഭിച്ച കത്തീഡ്രൽ സഹവികാരി ജെ.മാത്യു മണവത്ത് കോർഎപ്പിസ്‌കോപ്പായെ യൂറോപ്പ് ഭദ്രാസനാധിപനും എം.എസ്.ഒ.ടി സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയുമായ ഡോ.കുറിയാക്കോസ് മോർ തെയോഫിലോസ് ആദരിക്കും. സെന്റ് മേരീസ് ആശുപത്രി ജെറിയാട്രിക് ഡിപ്പാർട്ട്‌മെന്റ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി, ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻകുമാർ മീണ, സെന്റ് മേരീസ് സൺഡേ സ്‌കൂളുകളുടെ സ്മാർട് ക്ലാസ് ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ നിർവഹിക്കും. ഫാ. ലിറ്റു തണ്ടണ്ടാശേരിൽ, ബെന്നി ടി.ചെറിയാൻ താഴത്തേടത്ത് എന്നിവർ പങ്കെടുക്കും.
മണർകാട് ഇന്ന്
മണർകാട്: കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന മൈലാപ്പൂർ, ബാംഗ്ലൂർ, യു.കെ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ. രാവിലെ 11ന് പ്രസംഗം ഐസക് മോർ ഒസ്താത്തിയോസ്. ഉച്ചയ്ക്ക് 12ന് മദ്ധ്യാഹ്ന പ്രാർത്ഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ, വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർത്ഥന, ആറിന് പൊതുസമ്മേളനം.