ഉരുളികുന്നം: ഐശ്വര്യഗന്ധർവനടയിൽ നേദിച്ച പാൽപ്പായസം ഉരുളികുന്നത്തെ ഭക്തരുടെ തിരുവോണമധുരം. ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ ഇന്ന് തിരുവോണപൂജ നടക്കും. മേൽശാന്തി മേൽശാന്തി നാരായണമംഗലം വാസുദേവൻമൂസത്, ജിഷ്ണു വി.ശർമ്മ എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

തിരുവോണനാളിൽ ഭഗവാന്റെ പാൽപ്പായസത്തിന് പ്രാധാന്യം കൽപ്പിക്കുന്നവരാണ് ഇവിടെയുള്ള ഭക്തർ. വിഷ്ണുചൈതന്യമാർന്ന ഐശ്വര്യഗന്ധർവനും ഭദ്രകാളിക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠയുള്ള ക്ഷേത്രം ഇപ്പോൾ പുനർനിർമ്മാണത്തിലാണ്.

ആനക്കൊട്ടിൽ ഒഴികെയുള്ള ക്ഷേത്രഭാഗങ്ങളെല്ലാം പൊളിച്ച് ശ്രീകോവിലുകളും ചുറ്റമ്പലവും പുനർനിർമ്മിക്കുകയാണ്. അതിനാൽ ബാലാലയത്തിലാണ് പൂജാചടങ്ങുകൾ.