കൂരോപ്പട:എസ്.എൻ.ഡി.പി യോഗം 2931ാം നമ്പർ കൂരോപ്പട ശാഖയിൽ ജയന്തി ആഘോഷങ്ങളും ശാഖയിലെ ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിന്റെ 7ാമത് സമർപ്പണ വാർഷികവും 6,7 തീയതികളിൽ നടക്കും. 6ന് ഉച്ചക്ക് കുട്ടികളുടെ കലാകായിക മത്സരങ്ങൾ, വൈകുന്നേരം ദീപാരാധന, കലാപരിപാടികൾ, തിരുവാതിര.
7ന് രാവിലെ തന്ത്രി അഖിൽ പാനാപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, കലശ പൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, 1.30ന് ചതയദിന ഘോഷയാത്ര മൂങ്ങാക്കുഴി കുമാരൻ ആശാൻ നഗറിൽ എത്തിച്ചേരും. വൈകുന്നേരം 4ന് സംയുക്ത രഥഘോഷ എരുത്തുപുഴ, അച്ചൻപടി, ബൈപാസ്, കൂരോപ്പട കവല എന്നിവടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശാഖാ മന്ദിരത്തിൽ തിരികെ എത്തും. 5.30ന് സാംസ്‌കാരിക സമ്മേളനം ശാഖാ പ്രസിഡന്റ് എം.കെ അജിമോൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ ഉദ്ഘാടനം ചെയ്യും. അരുൺ പുലിക്കുന്നേൽ, വിദ്യാഭ്യാസ അവാർഡിന് അർഹരായ കുട്ടികൾ എന്നിവരെ അനുമോദിക്കും. 80 വയസ് പൂർത്തീകരിച്ച ശാഖാ അംഗങ്ങൾക്കുള്ള പെൻഷൻ വിതരണം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ സാബു മൂങ്ങാക്കുഴി നിർവഹിക്കും. ശാഖാ സെക്രട്ടറി എസ്.രാജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.എം രാജു നന്ദിയും പറയും. തുടർന്ന് ജയന്തിദിന പായസസദ്യ, വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കുമെന്ന് ശാഖാ സെക്രട്ടറി രാജീവ് കൂരോപ്പട അറിയിച്ചു.