vj
നെൽ കർഷക സംരക്ഷണ സമിതിയും പാടശേഖരസമിതികളും ചേർന്ന് ഉത്രാടനാളിൽ കുറിച്ചി മന്ദിരം കവലയിൽ കഞ്ഞി വയ്ക്കൽ സമരം സമിതി രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്യുന്നു.

കുറിച്ചി: ഓണമായിട്ടും നെല്ലിന്റ വില കൊടുത്തു തീർക്കാത്തത് സർക്കാരിന് നാണക്കേടാണെന്നു കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. നെൽ വില നൽകാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെയും പാടശേഖരങ്ങളുടെയും നേതൃത്വത്തിൽ കുറിച്ചി മന്ദിരം കവലയിൽ ഉത്രാടനാളിൽ നടത്തിയ കഞ്ഞി വയ്ക്കലും കുമ്പിളിൽ കഞ്ഞി കുടിക്കലും സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്കുഴി പാടശേഖരസമിതി കൺവീനർ ഷമ്മി വിനോദ് അദ്ധ്യക്ഷത വഹിച്ചു. നെൽ കർഷക സംരക്ഷണ സമിതി പ്രസിഡന്റ് റജീന അഷ്‌റഫ് മുഖ്യ പ്രസംഗം നടത്തി.