
കോട്ടയം : ജി എസ് ടി നിരക്ക് പരിഷ്കരണത്തിൽ ലോട്ടറിക്ക് 40% നികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി കേരളത്തിലെ സാമൂഹിക സുരക്ഷാ പദ്ധതികളെ തുരങ്കം വയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ലോട്ടറി വിറ്റ് കിട്ടുന്ന വരുമാനത്തിലൂടെ മാത്രം കുടുംബം നടത്തിക്കൊണ്ടുപോകുന്നത്..അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പെൻഷനുകളും സാമൂഹ്യ സുരക്ഷാ പദ്ധതികളും മുടക്കമില്ലാതെ സംസ്ഥാനത്ത് നടക്കുന്നുണ്ട്.ഇത്തരത്തിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തരുതെന്നും അതിലൂടെ സംസ്ഥാന സർക്കാരിനെതിരായ ജനവികാരം ഉയർത്തിയെടുക്കാമെന്നുമാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.രണ്ട് സ്ലാബുകളിലായി ജി എസ് ടി നിരക്ക് ഏകീകരിച്ച് നിര്‍ത്തിലൂടെ കേരളത്തിന് പ്രതിപക്ഷം 2500 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുകയെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.