കോട്ടയം : റബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾക്കു പ്രഖ്യാപിച്ച വൻ ജി എസ് ടി നികുതിയിളവ് റബർ കർഷകർക്കും 'കാർഷിക മേഖലയ്ക്കുമുള്ള നരേന്ദ്രമോദി സർക്കാരിന്റെ ഓണസമ്മാനമാണെന്ന് ബി.ജെ.പി നേതാവ് എൻ. ഹരി പറഞ്ഞു. റബർ മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ജിഎസ്ടി ഇളവ് ഈ മേഖലയ്ക്ക് കരുത്തും ഉണർവും പകരും. നികുതി ഇളവ് നൽകുന്ന സംബന്ധിച്ച് നടത്തിയ വിവിധതരത്തിലുള്ള ചർച്ചകളുടെയും നിവേദനങ്ങളുടെയും ഫലമായാണ് വളരെ ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുന്ന ഇളവുകൾ പ്രഖ്യാപിച്ചത്. കേരളത്തിലെ റബർ കർഷകസമൂഹത്തിന്റെ ആവശ്യം അങ്ങേയറ്റം പ്രയോജനപ്രദമായ രീതിയിൽ നടപ്പാക്കിയ മോദി സർക്കാരിനെ അഭിനന്ദിക്കുവെന്നും ഹരി പറഞ്ഞു