ഇടപ്പാടി: ഇടപ്പാടി അയ്യമ്പാറ ഭാവന ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ഓണാഘോഷം ഇന്ന് നടത്തും. രാവിലെ 9 മുതൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ വൈകുന്നേരം ആറിന് പൊതുസമ്മേളനം, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് സെൽജോ അരീക്കൽ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, രാഹുൽ ജി തുടങ്ങിയവർ പ്രസംഗിക്കും. 7ന് തൊടുപുഴ ലോഗോ ബീറ്റ്സിന്റെ ഗാനമേള.