പെരുന്ന: എസ്.എൻ.ഡി.പി യോഗം 60ാം നമ്പർ പെരുന്ന ശിവാനന്ദപുരം ശാഖയിൽ 7ന് രാവിലെ 5.15ന് ഗണപതിഹോമം, 7ന് ഗുരുദേവ ഭാഗവതപാരായണം, 8.30ന് പതാകഉയർത്തൽ, 9ന് സമൂഹപ്രാർത്ഥന, വിശേഷാൽ ഗുരുപൂജ, 10ന് ഗുരുദേവ പ്രഭാഷണം, 11ന് അനുമോദന സമ്മേളനം ശാഖാ പ്രസിഡന്റ് എ.കെ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി യൂണിയൻ കൗൺസിലർ പി.ബി രാജീവ് അനുമോദിക്കൽ ചടങ്ങ് നിർവഹിക്കും. ശാഖാ സെക്രട്ടറി പി.സി ചന്ദ്രബാബു സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ടി.ഡി ദിനേശൻ നന്ദിയും പറയും. ഉച്ചയ്ക്ക് 11.30ന് ചതയദിനഘോഷയാത്ര, 1ന് മഹാപ്രസാദമൂട്ട്.