sathyn
സത്യൻ

കോട്ടയം: കുമരകം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനും പ്രിൻസിപ്പൽ ഇൻ ചാർജുമായ ടി.സത്യന് ഈ വർഷത്തെ ഗുരുരത്‌ന പുരസ്‌കാരം. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഹയർ സെക്കൻഡറിതലം വരെയുള്ള മികച്ച അദ്ധ്യാപകർക്ക് പത്തനംതിട്ട കിസുമം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പൂവ് സർഗ്ഗവേദി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. അദ്ധ്യാപകദിനത്തിൽ പുരസ്‌കാരം സമ്മാനിക്കും. വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരെകുറിച്ച് കുട്ടികൾ അയച്ചു നൽകിയ അപേക്ഷകൾ പരിഗണിച്ചാണ് പുരസ്‌കാരാർഹരെ കണ്ടെത്തുന്നത്. ഭാര്യ:കെ.സോമലേഖ (തിരുവല്ല കൃഷിഭവൻ ഫീൽഡ് ഓഫീസർ). മക്കൾ:എസ്. സഞ്ജയ്, സഞ്ജന. കോട്ടയം മൂലവട്ടം കുറ്റിക്കാട്ട് അമ്പലത്തിന് സമീപം ഒറ്റപ്ലാക്കൽ വീട്ടിലാണ് താമസം.