കൊങ്ങാണ്ടൂർ :എസ്.എൻ.ഡി.പി യോഗം 6020ാം നമ്പർ കൊങ്ങാണ്ടൂർ ശാഖാ യോഗത്തിന്റെയും, കുടുംബ സദസുകൾ, വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, മൈക്രോ യൂണിറ്റുകൾ എന്നിവയുടെയും സംയുക്താഭിമുഖത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും 11ാമത് പ്രതിഷ്ഠാ വാർഷികവും ഏഴിന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 9ന് പതാക ഉയർത്തൽ, 12.30ന് ഗുരുപുഷ്പാഞ്ജലി, 1ന് ചതയസദ്യ, 3.30ന് ഘോഷയാത്ര, തുടർന്ന് പൊതുസമ്മേളനം.