മണർകാട്: മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രിവി.എൻ വാസവൻ നിർവ്വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. 14 ഡയാലിസിസ് മെഷീനുകൾ ക്രമീകരിച്ച്, ഡയാലിസിസ് ആവശ്യമുള്ള 56 രോഗികൾക്ക് വരെ രണ്ട് ഷിഫ്റ്റുകളിലായി ദിവസേന ചികത്സ ലഭ്യമാക്കത്തക്ക വിധമാണ് പുതിയ ഡയാലിസിസ് സെന്ററിൽ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വയോജനങ്ങൾക്ക് താങ്ങും തണലുമായി 2023ൽ ആരംഭിച്ച ജീറിയാട്രിക് ഡിപ്പാർട്ട്‌മെന്റിൽ പുതിയതായി നിർമ്മിച്ച ജീറിയാട്രിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി നിർവ്വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ഓപ്പറേഷൻ തീയേറ്റർ നവീകരിക്കുകയും കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി ആരോഗ്യസേവനരംഗത്ത് ആശുപത്രി നിർണ്ണായക പങ്കുവഹിച്ചുവരുന്നെന്ന് ആശുപത്രി സെക്രട്ടറി വി.ജെ ജേക്കബ് വാഴത്തറ അറിയിച്ചു.