
കോട്ടയം : സംസ്ഥാനത്ത് സെപ്ടിക് ടാങ്കുകളും, കിണറുകളും തമ്മിലുള്ള ദൂര പരിധി കുറച്ചത് അമീബിക് മസ്തിഷ്ക ജ്വരം അടക്കമുള്ള ജലമലിനീകരണ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ആക്ഷേപം. 2008 വരെ 20 മീറ്ററായിരുന്നു കിണറും സെപ്ടിക് ടാങ്കും തമ്മിലുള്ള ദൂര പരിധി. ജനസാന്ദ്രതയും സ്ഥലലഭ്യത കുറഞ്ഞു വിലയും കൂടിയതോടെ ശാസ്ത്രീയ പഠനങ്ങൾ നടത്താതെ ഇത് ഏഴു മീറ്ററായി കുറച്ചതോടെ കിണറുകളിൽ കോളിഫോം ബാക്ടീരിയ അളവ് കൂടി. 2018ലെ പ്രളയത്തോടെ ആസിഡ് സംഭരണികളായ സെപ്ടിക് ടാങ്കുകളും കുടിവെള്ളവും പല സ്ഥലങ്ങളിൽ ഒന്നായി. പ്രകൃതിദത്തമായ ഹ്യൂമെൻ ന്യൂട്രിയന്റ് സൈക്കിൾ പൊട്ടി സെപ്ടിക് ടാങ്കിലെ അസിഡിക്ക് മലിനജലം വഴി ഇ-കോളിയും, നൈട്രേറ്റ്സും കുടിവെള്ളത്തിൽ എത്തിച്ചേർന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ ഭൂഗർഭജലം ഉയർന്ന് സെപ്ടിക് ടാങ്കുകളിലും പരിസത്തും എത്തി അസിഡിറ്റി മണ്ണിൽ എല്ലായിടത്തും വ്യാപിപ്പിച്ചു. 2019 ന് ശേഷം കുടിവെള്ള മലിനീകരണം രൂക്ഷമായി.
പ്രശ്ന പരിഹാരം
സെപ്ടിക് ടാങ്കുകൾക്ക് പകരം ബയോഗ്യാസ് പ്ലാന്റുകൾ കൂടുതലായി ഉപയോഗിക്കുക
സെപ്ടിക് ടാങ്കുകളിലെ ലിക്വിഡ് ന്യൂട്രിയൻസ് സ്റ്റെറിലൈസ് ചെയ്ത് കൃഷിക്ക് ഉപയുക്തമാക്കുക
കിണറും സെപ്ടിക് ടാങ്കുകളും തമ്മിലുള്ള ദുരപരിധി വർദ്ധിപ്പിക്കണം. ബയോഗ്യാസ് പ്ലാന്റുകൾ പ്രോത്സാഹിപ്പിക്കണം. കിണർവെള്ളത്തിൽ രോഗബാധയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പു വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണം.
എബി ഐപ്പ്(ഭക്ഷോപദേശക വിജിലൻസ് സമതി അംഗം)