മുക്കൂട്ടുതറ: തുരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബാലഗോകുലത്തിന്റെയും സമീപ ഗോകുലങ്ങളുടേയും ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം 14 ന് നടക്കും. 10 ന് രാവിലെ 8 മുതൽ വിവിധ കേന്ദ്രങ്ങളിൽ പതാകദിനം. 11 ന് രാവിലെ 10 ന് ഗോപൂജ, വൃക്ഷപൂജ, തിരുവമ്പാടി ക്ഷേത്രമുറ്റത്ത് ഗോപാലകനെ ആദരിക്കൽ. 13 ന് രാവിലെ 9ന് ചിത്രരചനാ മത്സരം തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. 14 ന് ഉച്ചകഴിഞ്ഞ് 3ന് എരുത്വാപുഴ, പാണപിലാവ്, മുട്ടപ്പള്ളി ദേവീ ക്ഷേത്രം, എലിവാലിക്കര,ഇടകടത്തി, പനക്കവയൽ, കൊല്ലമുള, ഓലക്കുളം, വെൺകുറിഞ്ഞി എന്നീ സ്ഥലങ്ങളിൽ നിന്നും ശോഭായാത്ര പുറപ്പെട്ട് വൈകിട്ട് 5ന് മുക്കൂട്ടുതറ ടൗൺ, കാണിക്കമണ്ഡപത്തിനു സമീപം സംഗമിക്കുന്ന ശോഭായാത്രകൾക്ക് ക്ഷേത്രം ഭാരവാഹികൾ സ്വീകരണം നൽകും. 5.45 ന് പ്രസാദ വിതരണം, 6.45 ന് ദീപാരാധന, 7 ന് ഭജന, രാത്രി 11 ന് അവതാരപൂജ, 12 ന് അവതാര ദർശനം. ശ്രീകൃഷ്ണ ജയന്തി ആഘോഷം സുഗമമായി നടത്തുന്നതിന് 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.