മണർകാട്: മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനേട് അനുബന്ധിച്ചുള്ള നടതുറക്കൽ ശുശ്രൂഷയ്ക്ക് ശേഷം നടക്കുന്ന പ്രധാന ചടങ്ങായ പന്തിരുനാഴി ഘോഷയാത്ര ഇന്ന്. പാച്ചോർ കമ്മിറ്റി കൺവീനറുടെ കൈയ്യിൽ നെയ്യ് നിറച്ച വിളഞ്ഞ തേങ്ങമുറിയിലെ തിരിയിൽ പള്ളിയിലെ തൂക്കുവിളക്കിൽ നിന്ന് വൈദികൻ തീപകരും. ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിമേടയിലെ പ്രാർഥനകൾക്ക് ശേഷം പന്തിരുനാഴി കൈകളിലേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവം പുറപ്പെടും.

15 ടൺ അരി, 15 ടൺ ശർക്കര, 12 ടൺ തേങ്ങ, 90 ലിറ്റർ നെയ്, ഏലയ്ക്ക ജീരകംചുക്ക് എന്നിവ നൂറു കിലോ എന്നിങ്ങനെയാണ് മണർകാട്ട് പള്ളിയിലെ പെരുന്നാൾ കറിനേർച്ചയായ പാച്ചോറിന്റെ ചേരുവകൾ. ഇന്ന് രാത്രി 12ന് ശേഷം കറിനേർച്ച വിതരണം ആരംഭിക്കും.