പുതുവേലി: എസ്.എൻ.ഡി.പി യോഗം 2561ാം നമ്പർ പുതുവേലി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷവും രഥ ഘോഷയാത്രയും ഇന്ന്. രാവിലെ 9ന് പതാക ഉയർത്തൽ, 9.30ന് കായികമത്സരങ്ങൾ, വൈകുന്നേരം 4ന് ഘോഷയാത്ര, 5.30ന് പൊതുസമ്മേളനം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ.ആർ ശശി അദ്ധ്യക്ഷത വഹിക്കും. കൂത്താട്ടുകുളം യൂണിയൻ വൈസ് പ്രസിഡന്റ് സി.പി സത്യൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ അജിമോൻ ജയന്തി സന്ദേശം നൽകും. വത്സലാ രാജൻ അവാർഡ് വിതരണം ചെയ്യും. എം.പി ദിവാകരൻ, പി.എം മനോജ്, വിലാസ് താന്നിക്കൽ, അജേഷ് വിജയൻ, ലളിതാ വിജയൻ, മഞ്ജു റെജി, തങ്കമ്മ സുരേന്ദ്രൻ, ജയ സുകുമാരൻ, ഷൈല സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ജയ പങ്കജാക്ഷൻ സ്വാഗതവും എ.പി സാനു നന്ദിയും പറയും.
ഇടവട്ടം: എസ്.എൻ.ഡി.പി യോഗം 569ാം നമ്പർ ഇടവട്ടം ശാഖയിൽ ചതയോത്സവം ഇന്ന്. രാവിലെ 7.30ന് ഗുരുപുഷ്പാഞ്ജലി, 9.30ന് ഘോഷയാത്ര, പടിഞ്ഞാറൻ മേഖലയിൽ ശാഖാ സെക്രട്ടറി സുഗുണന മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്യും. സുശീലൻ ഉമ്മാപറമ്പിലാണ് ഘോഷയാത്ര കൺവീനർ. കിഴക്കൻ മേഖലയിൽ ശാഖാ പ്രസിഡന്റ് ടി.കെ സാബു ഫ്ലാഗ് ഓഫ് ചെയ്യും. കെ.സി സജീവാണ് ഘോഷയാത്ര കൺവീനർ. 11ന് ഘോഷയാത്ര ചുങ്കത്ത് നിന്ന് ഗുരുമന്ദിരത്തിലേക്ക്. 12ന ഘോഷയാത്ര സംയുക്തമായി ശാഖാങ്കണത്തിൽ എത്തിച്ചേരും. 12.30ന് ചതയസദ്യ. കെ.ആർ അനിൽകുമാറാണ് ഘോഷയാത്ര കോർഡിനേറ്റർ.
പുതുപ്പള്ളിപ്പടവ്: എസ്.എൻ.ഡി.പി യോഗം 2901ാം നമ്പർ പുതുപ്പള്ളിപ്പടവ് ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം ഇന്ന്. രാവിലെ 6ന് നിർമ്മാല്യദർശനം, 7.30ന് പതാക ഉയർത്തൽ, 7.45ന് ഗുരുദേവ ഭാഗവതപാരായണം, 8ന് ചതയദിന പ്രത്യേകപൂജകൾ, 9ന് ചതയദിന ഘോഷയാത്ര, 12ന് ജയന്തി മഹാസമ്മേളനം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.എസ് സുരേഷ് അദ്ധ്യക്ഷത വഹിക്കും. കെ.എൻ ശശീന്ദ്രൻ വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം ചെയ്യും. അനിരുദ്ധൻ ശാന്തി, ടി.ആർ ഉണ്ണികൃഷ്ണൻ, ശോഭന ശശീന്ദ്രൻ എന്നിവർ ചതയദിന സന്ദേശം നൽകും. പി.എം രാജു, കെ.കെ കുമാരി, ശരണ്യാ ശ്യാം, അനിയൻ കുഞ്ഞ്, ശ്യാമ രൂപേഷ് തുടങ്ങിയവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി അജി തൊട്ടിക്കൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സി.ജി സുകുമാരൻ നന്ദിയും പറയും. തുടർന്ന് ഗുരുപൂജ, മഹാപ്രസാദമൂട്ട്.