കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവം നവംബർ 26ന് കൊടിയേറി ഡിസംബർ 5ന് ആറാട്ടോടെ സമാപിക്കും.ഡിസംബർ 4ന് തൃക്കാർത്തിക ദർശനവും മഹാപ്രസാദമൂട്ടും. ക്ഷേത്രം ഊട്ടുപുര ഹാളിൽ ചേർന്ന യോഗത്തിൽ ദേവസ്വം ഭരണാധികാരി കെ.എ മുരളി കാഞ്ഞിരക്കാട്ട് ഇല്ലം അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം എക്‌സി.ഓഫീസർ ഇ.എസ് ശങ്കരൻ നമ്പൂതിരി, അസി.മാനേജർ അരുൺ വാസുദേവൻ, കൃഷ്ണകുമാർ ആണ്ടൂർ, വിവിധ എൻ.എസ്.എസ് കരയോഗം പ്രതിനിധികൾ, വിവിധ ഹൈന്ദവ സാമുദായിക സംഘടനകൾ, നഗരസഭാംഗങ്ങളായ ടി.ആർ അനിൽകുമാർ, ഷൈനി തോമസ്, എം.ടി മോഹനൻ എന്നിവർ പങ്കെടുത്തു. ഉത്സവകമ്മിറ്റി ഭാരവാഹികളായി സന്തോഷ് ജി.പുതുപ്പള്ളി (ജനറൽ കൺവീനർ), കെ.ജി സതീഷ്, കെ. എസ്. അനിൽകുമാർ, കെ.ആർ വിജയൻ, കെ.എസ് ഓമനക്കുട്ടൻ, സുരേന്ദ്ര ബാബു , സുധീഷ് കുമാർ കൂരാടത്ത്, ( ജോയിന്റ് കൺവീനേഴ്‌സ്), ആനന്ദക്കുട്ടൻ ശ്രീനിലയം (പബ്ലിസിറ്റി കൺവീനർ) എന്നിവർ അടങ്ങുന്ന 101 അംഗ കമ്മിറ്റി രൂപീകരിച്ചു. കലാപരിപാടികൾ വഴിപാടായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ ദേവസ്വം ഓഫീസിൽ ഒക്ടോബർ 3ന് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ: 04812312737, 8075859506.