കുമരകം : വിജ്ഞാനപ്രഭ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ്, ബിജുമോൻ വാതല്ലൂർ, വായനശാല സെക്രട്ടറി ഒ.ജി. സൂസമ്മ , എസ് എൻ ഡി പി യോഗം 155 ാം ശാഖാ പ്രസിഡൻ്റ് എസ്.ഡി പ്രസാദ്, നവനസ്രത്ത് പള്ളി വികാരി ഫാ.സിറിയക് വലിയപറമ്പിൽ, വായനശാല പ്രസിഡൻ്റ് കെ.കെ.സാബു, എം.വി. പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ പരിപാടികൾ അരങ്ങേറി.