nurumeni

ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്റ്റോലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നൂറു മേനി മഹാസംഗമത്തിന്റെ തീം സോംഗിന്റെ പ്രകാശനം ബിഷപ്പ് തോമസ് തറയിൽ

ഫാ. ആന്റണി ഏത്തക്കാടിന് നൽകി നിർവഹിച്ചു. ലിസി ഫെർണാണ്ടസ് മുഖ്യാതിഥിയായി. ഫാ.ജോർജ്ജ് മാന്തുരുത്തിൽ ആമുഖ പ്രഭാഷണം നടത്തി. ഡോ.റൂബിൾ രാജ്, ഫാ.ജോജിൻ ഇലഞ്ഞിക്കൽ, ഡോ. ജോബിൻ എസ്.കൊട്ടാരം, പ്രൊഫ.ജോസഫ് ടിറ്റോ, ആനിമേറ്റർ സി.ചെറുപുഷ്പം, ടോമി ആന്റണി കൈതക്കളം, മറിയം ജോർജ് പൊട്ടൻകുളം, ജിനി ആന്റണി എന്നിവർ പങ്കെടുത്തു. സണ്ണി തോമസ് ഇടിമണ്ണിക്കലാണ് പരിപാടിയുടെ ചെയർമാൻ.