
ചങ്ങനാശേരി:പഴയപള്ളി മുസ്ലിം ജമാഅത്തിലും, അനുബന്ധ മസ്ജിദുകളിലും നബിദിനം ആചരിച്ചു. പഴയപള്ളിയുടെ പഴയ പള്ളിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ജമാ അത്ത് പ്രസിഡന്റ് ഹാജീ മുഹമ്മദ് ഫുവാദ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഷമീർ ദാരിമി നബിദിന സന്ദേശ പ്രഭാഷണം നടത്തി. സെക്രട്ടറി സാജുദ്ധീൻ സ്വാഗതം പറഞ്ഞു. ഹക്കീം പാറയിൽ, മുഹമ്മദ് ഷെരിഫ്, ഹാജീ ഷെരിഷ് കുട്ടി. സുലൈമാൻ നജ്മി, ഇമാം ഷബീർ സഖാഫി തുടങ്ങിയവർ പങ്കെടുത്തു. പുതൂർപള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനസമ്മേളനവും, മദ്രസ്സഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ജമാ അത്ത് പ്രസിഡന്റ് അഡ്വ.ടി.പി.അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.