
തൃക്കൊടിത്താനം : ജലജീവൻ പദ്ധതിയുടെ ഭാഗമായി അമര ഭാഗത്തെ ടാങ്ക് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തൃക്കൊടിത്താനം അമര താഴത്തുമുറിയിൽ ശ്രീജിത്ത്, അമര മംഗലം വീട്ടിൽ പ്രകാശ്, അമര മംഗലം വീട്ടിൽ രതീഷ് എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മദ്യപിക്കുന്നതിന് പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് പ്രതികൾ മൊഴി നൽകി. ഡിവൈ.എസ്.പി കെ.പി തോംസണിന്റെ നിർദ്ദേശപ്രകാരം തൃക്കൊടിത്തൊനം എസ്.എച്ച്.ഒ എം.ജെ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ ജിജി ലൂക്കോസ്, ഗിരീഷ് കുമാർ, മണികണ്ഠൻ, ബിജു എന്നിവരടങ്ങുന്ന സംഘം അറസ്റ്റിന് നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി.