laikd

ളായിക്കാട് : എസ്.എൻ.ഡി.പി യോഗം ളായിക്കാട് ശാഖയിലെ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. പൊതുസമ്മേളനം യൂത്ത്മൂവ്‌മെന്റ് ചങ്ങനാശേരി യൂണിയൻ ചെയർമാൻ രമേശ് കോച്ചേരി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ആർ ജയൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ രാജു മുഖ്യപ്രസംഗം നടത്തി. ശാഖാ സെക്രട്ടറി കെ.വി പ്രസാദ് ഓണസന്ദേശം നൽകി. കെ.സി ശ്യാംകുമാർ, പി.പി സുഭാഷ്, വി.കെ അഭിലാഷ്, കെ.വി അരുൺ എന്നിവർ പങ്കെടുത്തു. പായിപ്പാട് ഗ്രാമപഞ്ചായത്ത് ഷൈനി ജോജോ സമ്മാനദാനം നിർവഹിച്ചു. അരവിന്ദ് അനിൽ സ്വാഗതവും, യദുകൃഷ്ണൻ ബിജു നന്ദിയും പറഞ്ഞു.