peru

കുറിച്ചി : സെന്റ് മേരീസ് സൂനോറോ പുത്തൻ പള്ളിയിലെ വലിയ പെരുന്നാൾ ഇന്ന് ആഘോഷിക്കും. രാവിലെ 7.30 ന് നമസ്‌ക്കാരം 830 ന് ബേസിൽ പോൾ റമ്പാന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബാന. 10.30ന് മരിയൻ അവാർഡ് വിതരണം, ഉച്ചകഴിഞ്ഞ് 3 ന് പ്രദക്ഷിണം, ആശീർവാദം, പാച്ചോർ നേർച്ച വിതരണം തുടർന്ന് വാദ്യമേളങ്ങളുടെ കലാപ്രകടനം, കൊടിയിറക്ക്. വികാരിമാരായ ഫാ. ഫിലിപ്പ് വൈദ്യൻ വടവാതൂർ, ഫാ. വിജി കുരുവിള എടാട്ട്, ട്രസ്റ്റി പി.എസ് വർഗീസ് പീടിക പറമ്പിൽ, സെക്രട്ടറിമാരായ ജോസഫ് വർഗ്ഗിസ് ഷാന്റിഗിരി, രഞ്ജൻ എബ്രഹാം പാറപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.