കോട്ടയം : ജില്ലാതല ഓണാഘോഷപരിപാടി ചിങ്ങനിലാവ് ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കും. 5.30 ന് സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നടൻ വിജയരാഘവനെ ചടങ്ങിൽ ആദരിക്കും.ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും.