kurichi
സചിവോത്തമപുരത്ത് മഹാത്മാ അയ്യങ്കാളിയുടെ 162ാമത് ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

കുറിച്ചി: സചിവോത്തമപുരം പട്ടികജാതി റസിഡന്റ്സ് അസോസിയേഷന്റെയും വിവിധ പട്ടിക ജാതി സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു. പൊതുസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ടി.കെ അബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.വിനീത വിജയൻ ജന്മദിന സന്ദേശം നൽകി. പ്രവീൺ വി.ജയിംസ്, പി.കെ വൈശാഖ്, ജില്ല പഞ്ചായത്ത് മെമ്പർ മനോജ് വൈഷ്ണവം, സിനി ഷാജി മട്ടാഞ്ചേരി എന്നിവരെ ആദരിച്ചു. സി.കെ ബിജു കുട്ടൻ, പ്രശാന്ത് മാനന്താനം, മുകേഷ് ഗോപൻ, സി.പി ജയ്‌മോൻ, സി.എസ് സുധീഷ്, കെ.രാജപ്പൻ, സി.വി മുരളിധരൻ, ആർ.രാജേഷ്, ടി.കെ മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.