febin

കോട്ടയം : ഗൃഹനാഥയെയും, സഹോദരനെയും വീട്ടിൽക്കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് മാമ്മൂട് വട്ടമുകൾ ഫെബിൻ (18) ആണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കുമാരനല്ലൂർ മങ്ങാട്ട് കടവ് പാളയെപ്പള്ളി വീട്ടിലാണ് സംഭവം. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.