കോട്ടയം: ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രികളിൽ താത്കാലിക തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നതിന് വയസ്‌കരക്കുന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വച്ച് 18 ന് അഭിമുഖം നടത്തും. യോഗ്യത എസ്.എസ്.എൽ.സി, ഡയറക്ടർ ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകാരമുള്ള തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ്. 11 ഒഴിവുകളുണ്ട്.