വൈക്കം: തെക്കേനട സംഗമം റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഇ.എൻ. ഹർഷകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ കൗൺസിലർ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. സുധീഷ് , ട്രഷറർ വി. ബിനിൽകുമാർ , ജി.ശ്രീഹരി, ദാമോദരൻ നായർ, ജയചന്ദ്ര കമ്മത്ത, എസ്. ധനഞ്ജയൻ, കെ.എൻ. സോമൻ, സെബാസ്​റ്റ്യൻ ബാബു, ശ്യാമള വിജയൻ , ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
ബി.എ.എം.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.അഭിരാമി, അബാക്കസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ അമേയ ഹർഷകുമാർ മൂന്നാം റാങ്ക് നേടിയ അനന്യ എന്നിവരെ അനുമോദിച്ചു. രാവിലെ കായിക മത്സരങ്ങളും ഉച്ചയ്ക്ക് ഓണ സദ്യയ്ക്ക് ' ശേഷം വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.