kit
ഭക്ഷ്യകിറ്റ് വിതരണം വി.എസ്.എസ്.എസ് ഡയറക്ടർ ഫാ.അഗസ്റ്റിൻ ബിനോയ് ഉദ്ഘാടനം ചെയ്യുന്നു.

നട്ടാശ്ശേരി: കോട്ടയം സെൻട്രൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹരിച്ച് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. കിഴക്കേ നട്ടാശ്ശേരിയിൽ സെന്റ് മേരീസ് പള്ളിയുടെ അങ്കണത്തിൽ ലയൺസ് ക്ലബിന്റെ സേവന പദ്ധതിയുടെ ഭാഗമായ ഹംഗർ റിലീഫ് പ്രോജക്ടിന്റെ മൂന്നാം ഘട്ടത്തിൽ 100 നിർദ്ധനരായ കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം വി.എസ്.എസ്.എസ് ഡയറക്ടർ ഫാ.അഗസ്റ്റിൻ ബിനോയ് നിർവഹിച്ചു. കോട്ടയം സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് ധന്യ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഹംഗർ റിലീഫ് ലയൺസ് ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ ജോയ് സക്കറിയ, സന്തോഷ്, സാജൻ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.