ഇടപ്പാടി : ആനന്ദഷൺമുക്ഷേത്ര സന്നിധിയിൽ ഇനി വിഷ്ണു ക്ഷേത്രവും. വിഷ്ണു ക്ഷേത്രത്തിന്റെ ശിലാന്യാസം നാളെ നടക്കും. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 9.30 നും 10നും മദ്ധ്യേ തന്ത്രി ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ ശിലാന്യാസം നിർവഹിക്കും. തുടർന്ന് ക്ഷേത്രയോഗം പ്രസിഡന്റ് എം.എൻ. ഷാജിയുടെ അദ്ധ്യക്ഷതയിൽ ക്ഷേത്രനിർമ്മാണം സംബന്ധിച്ച വിശദീകരണ യോഗവും ചേരുമെന്ന് സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് സതീഷ് മണി വടക്കേത്തോട്ടത്തിൽ വിശദീകരിക്കും. എൻ.കെ. ലവൻ നന്ദി പറയും. തുടർന്ന് ഉച്ചയൂണ്.